കേരളം

ഗൂഗിള്‍ ഡ്രൈവില്‍ സ്വകാര്യ ചാറ്റുകള്‍, ഉന്നതരുമായുള്ള സ്വപ്‌നയുടെ ഫോണ്‍ചാറ്റുകള്‍ എന്‍ഐഎക്ക് ; പ്രമുഖരുടെ ഭാര്യമാരുമായി ഷോപ്പിങ്ങും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്.

ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.  പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാന്‍ സൂക്ഷിച്ചതാകുമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ എന്‍ഐഎയുടെ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകന്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നും  എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്