കേരളം

മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കി, പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്


പൊന്നാനി: ബോട്ട് മറിഞ്ഞ് കടലില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കിയെന്ന് ആരോപണം. കബീര്‍ എന്നയാളുടെ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്താതെ പൊലീസ്, താനൂരില്‍ നിന്നും  കടലില്‍ കാണാതായ യുവാവിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതെന്നാണ് പരാതി. 

ഈ മാസം ആറിനാണ് ഫൈബര്‍ വള്ളം മറിഞ്ഞ് കബീറിനെ പൊന്നാനിയില്‍ കടലില്‍ കാണാതായത്. അന്നു തന്നെ താനൂരിലും വള്ളം മറിഞ്ഞ് രണ്ടു മത്സ്യതൊഴിലാളികളെ കാണാതായിരുന്നു. താനൂര്‍ സ്വദേശികളായ ഉബൈദ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. മൂന്നു പേര്‍ക്കുമായുള്ള തിരച്ചില്‍ അന്നു മുതല്‍ തന്നെ തുടങ്ങിയിരുന്നു. 

മൂന്നു ദിവസം മുമ്പ് ഒരാളുടെ മൃതദേഹം താനൂരില്‍ നിന്നും കിട്ടി. ഇത് താനൂരിലെ ഉബൈദിന്റെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ മൃതദേഹം പൊലീസ് വിട്ടുകൊടുത്തു. താനൂരില്‍ പള്ളി കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹത്തിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മരിച്ചത് കബീറാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. 

ഇതിനിടയില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇത് താനൂരില്‍ നിന്നും കാണാതായ ഉബൈദിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ നേരത്തെ കബറടക്കിയ മൃതദേഹം കബീറിന്റേത് തന്നെയാണെന്ന് സ്ഥിരീകരണമായി.  മൃതദേഹം ആളുമാറി കബറടക്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ