കേരളം

തോമസ് ഐസക്ക് കോവിഡ് മുക്തനായി; ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ധനമന്ത്രി തോമസ് ഐസക്കിന് രോ​ഗമുക്തി. അദ്ദേഹത്തിന്റെ  കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രിയില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്തു. ഇനി തോമസ് ഐസക്ക് ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.

ഇന്നലെ നടത്തിയ ആന്‍റിജന്‍ പരിശോധന ഫലമാണ് നെ​ഗറ്റീവായത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ് ഐസക് കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്നു. പ്രത്യേകം മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് ചികിത്സ നടത്തിയത്. അദ്ദേഹത്തെ കൂടാതെ മന്ത്രി ഇപി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു