കേരളം

നീല, വെള്ള കാർ‍ഡുകൾക്കുള്ള സ്പെഷ്യൽ അരി വിതരണം നിർത്തി, നടപടി ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് ന​ൽ​കി​വ​ന്നി​രു​ന്ന സ്പെഷ്യൽ അ​രി വി​ത​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചു. ലോക്ക്ഡൗണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് നീല, വെള്ള കാർഡുകൾക്ക് സ്പെഷ്യൽ അരി വിതരണം നടത്തിയിരുന്നത്.  എന്നാൽ ഈ ​മാ​സം മു​ത​ൽ നീ​ല​ക്കാ​ർ​ഡു​കാ​ർ​ക്ക് ഓ​രോ അം​ഗ​ത്തി​നും ര​ണ്ടു​കി​ലോ അ​രി​വീ​തം കി​ലോ​ക്ക് നാ​ല് രൂ​പ​നി​ര​ക്കി​ലും, വെ​ള്ള​ക്കാ​ർ​ഡു​കാ​ർ​ക്ക് മൂ​ന്ന് കി​ലോ അ​രി 10.90 രൂ​പ​നി​ര​ക്കി​ലും ആയിരിക്കും ലഭ്യമാവുക. 

നീല, വെള്ള കാർഡുകൾക്ക് ഒ​രു​കി​ലോ മു​ത​ൽ മൂ​ന്ന് കി​ലോ​വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് 10 കി​ലോ അ​രി കി​ലോ​ക്ക് 15 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് 22 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന അ​രി​യാ​ണ് 50 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് 15 രൂ​പ നി​ര​ക്കി​ൽ ന​ൽ​കി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ 21 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക്​ ആ​ളൊ​ന്നി​ന് അ​ഞ്ചു​കി​ലോ അ​രി​യും കാ​ർ​ഡ് ഒ​ന്നി​ന് ഒ​രു​കി​ലോ ക​ട​ല​യു​മാ​ണ് ല​ഭി​ക്കു​ക. സം​സ്ഥാ​ന​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം കേ​ന്ദ്രം വീ​ണ്ടും വെ​ട്ടി​ക്കു​റ​ച്ചിരുന്നു. ഇതോ​ടെ വെ​ള്ള, നീ​ല കാ​ർ​ഡു​കാ​ർ​ക്ക് ഈ ​മാ​സം മ​ണ്ണെ​ണ്ണ ല​ഭി​ക്കി​ല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ