കേരളം

'അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നു'; മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെതിരെ ദിലീപ് കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ പ്രതിയായ നടന്‍ കോടതിയില്‍. അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. നടന്റെ പരാതിയില്‍ 10 മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.

നടിയെ ഉപദ്രവിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും തെറ്റും അപകീര്‍ത്തികരവുമാണെന്നാണ് ദിലീപിന്റെ പരാതി. രഹസ്യ വിചാരണയില്‍ കോടതിയുടെ ഉത്തരവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ പരാതി. ഹര്‍ജി 22 ന് പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ