കേരളം

കേസുവന്നാലും ജലീല്‍ രാജിവെക്കേണ്ട; ഒന്നാം പ്രതി വി മുരളീധരനെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേസുവന്നാലും മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദന്‍. ചോദ്യം ചെയ്തതിന്റെ പേരില്‍ എന്തിനാണ് ജലീല്‍ രാജിവെക്കേണ്ടത്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

കേസില്‍ എന്‍ഐഎ അന്വേഷണം തുടരട്ടെ.  പരിപക്വമായ സാഹചര്യം വരുമ്പോള്‍ പരിപക്വമായി പ്രതികരിക്കും.  ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യം ഇല്ല. ഈ കേസില്‍ ഒന്നാം പ്രതിയാകേണ്ടത് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരനാണ്. ഇപ്പോഴും അയാള്‍ പറയുന്നത് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ലഗേജ് അല്ല എന്നാണ്. രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാരാണ്. അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ ഇവരിലേക്കും അന്വേഷണം എത്തുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. 

ഇന്ന പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ മുന്‍ എംഎല്‍എ എഎം യൂസഫിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറില്‍ മന്ത്രി എത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി എന്‍ഐഎ വിളിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്