കേരളം

മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്‌നം, ഇനിയെങ്കിലും ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു. 

രാജ്യ ദ്രോഹം, തീവ്രവാദം എന്ന നിലകളില്‍ വരുന്ന കുറ്റകൃത്യങ്ങളാണ് എന്‍ഐഎ പോലൊരു ഏജന്‍സി അന്വേഷിക്കുന്നത്. അങ്ങനെയുള്ള അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്ന ഒരു മന്ത്രി അധികാരത്തില്‍ തുടരുന്നത് നല്ലതല്ല. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലീല്‍ രാജിവെക്കണം, ചെന്നിത്തല പറഞ്ഞു. 

തനിക്കെതിരേയും, തന്റെ ഓഫീസിന് എതിരേയും അന്വേഷണത്തിന്റെ മുന ഉയര്‍ന്നേക്കാമെന്ന മുഖ്യമന്ത്രിയുടെ ഭയമാണ് ജലീലിന് വേണ്ടി ഇത്രയും വലിയ പ്രതിരോധം തീര്‍ക്കുന്നതിന്റെ കാരണം. പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല