കേരളം

31 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി മാത്രം, സ്വകാര്യ ബസ് സര്‍വീസ് ദൂരപരിധി 140 കിലോമീറ്ററാക്കി സര്‍ക്കാര്‍ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനുള്ള ദൂരപരിധി 140 കിലോമീറ്ററാക്കി. പല ജില്ലകളിലായി 31 റൂട്ടുകളിൽ ഇനി കെഎസ്ആർടിസി മാത്രമായിരിക്കും സർവീസ് നടത്തുക. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. 

കെഎസ്‌ആർടിസിക്ക്‌ ആശ്വാസമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സർക്കാർ തീരുമാനം.  കഴിഞ്ഞ തവണ ബസ്‌ ചാർജ്‌ വർധന നടപ്പാക്കിയപ്പോൾ സ്വകാര്യ ബസുകുടെ ദൂരപരിധി 140 ആയി കുറച്ചു സർക്കാർ വിജ്‌ഞാപനം ഇറക്കിയിരുന്നു. എന്നാൽ ഇതിനെതിരേ സ്വകാര്യ ബസ്‌ ഉടമകൾ കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച കേസ് ‌ നടക്കുന്നതിനിടെയാണു സർക്കാർ ദൂരപരിധി നിശ്‌ചയിച്ച്‌ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

250 ലേറെ ബസുകളുടെ സർവീസ്‌ പുതിയ ഉത്തരേവാടെ ഇല്ലാതാകും.  മലബാർ സർവീസ്‌ ഉൾപ്പെടെയുള്ളവ മധ്യകേരളത്തിൽ നിന്ന് ഇല്ലാതാകും. കെഎസ്‌ആർടിസിക്കു വേണ്ടിയാണു നിയമമെന്നു സർക്കാർ വാദിക്കുന്നുണ്ടെങ്കിലും കോൺട്രാക്‌ട്‌ കാര്യേജ്‌ വാഹനങ്ങൾ ഇഷ്‌ടം പോലെ സർവീസ്‌ നടത്താമെന്ന കേന്ദ്രസർക്കാർ ഉത്തരവ്‌ ഇവർ മുതലെടുക്കുമെന്ന്‌ ആശങ്കയും ഇവിടെ ഉയർന്നിട്ടുണ്ട്‌. ഇതോടെ, ഓൺലൈനായും അല്ലാതെയും തോന്നിയ നിരക്കിൽ സർവീസ്‌ നടത്താൻ ടൂറിസ്‌റ്റ്‌ ബസുകൾക്കു കഴിയും. 

മാർച്ചിനു ശേഷം ദീർഘദൂര ബസുകൾ ഓടിയിട്ടില്ലാത്ത സാഹചര്യത്തിൽ വലിയ പ്രതിസന്ധി നേരിടുന്നതിനു പിന്നാലെയാണു സർക്കാരിന്റെ പുതിയ നീക്കം. തിരുവനന്തപുരത്തുനിന്നു കൊല്ലം,  ആലപ്പുഴ, എറണാകുളം വഴിയുള്ള കണ്ണൂർ റൂട്ടാണു ഇതിൽ ഏറ്റവും വലുത്‌ - 541.3 കിലോമീറ്റർ. 36 കിലോമീറ്റർ മാത്രമുള്ള തിരുവനന്തപുരം -ചിറയിൻകീഴ്‌ റൂട്ടാണ്‌ ഏറ്റവും ചെറുത്‌.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്