കേരളം

ന​ഗരസഭ യോ​ഗത്തിനിടെ വിതരണം ചെയ്ത വടയിൽ പാറ്റ, കിട്ടിയത് മുൻ ചെയർപേഴ്സണിന്; കുടുംബശ്രീ ഹോട്ടൽ പൂട്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മരട് ന​ഗരസഭയുടെ അടിയന്തിര യോ​ഗത്തിൽ വിതരണം ചെയ്ത വടയിൽ നിന്ന് പാറ്റയെ കണ്ടെത്തി. തുടർന്ന് കുടുംബശ്രീ നടത്തുന്ന വനിത ഹോട്ടൽ ഉദ്യോ​ഗസ്ഥർ പൂട്ടിച്ചു. ഇന്നലെയാണ് സംഭവമുണ്ടായത്. ന​ഗരസഭ അടിയന്തിര കൗൺസിൽ ചേർന്നപ്പോൾ അം​ഗങ്ങൾക്ക് വിതരണം ചെയ്ത സവാള വടയിലാണ് പാറ്റയെ കണ്ടത്. മുൻ ചെയർ പേഴ്സൺ കൂടിയായ സുനില സിബിക്കാണ് പാറ്റയടങ്ങിയ വട ലഭിച്ചത്.

മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തിര യോ​ഗത്തിലായിരുന്നു സംഭവം. ന​ഗരസഭാ യോ​ഗത്തിൽ സെക്രട്ടറി ഹാജരാകാതിരുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങൾ ഇരു പക്ഷത്തും കൊഴുക്കുന്നതിനിടയിലാണ് സവാള വടയിൽ പാറ്റയെ കണ്ടെത്തിയത്. സവാള മൊരിഞ്ഞതുപോലെ കണ്ടപ്പോൾ സംശയം ഉറപ്പാക്കാൻ ചികഞ്ഞുനോക്കി. മുഴുവനോടെയുള്ള പാറ്റയാണ് വടയിലുണ്ടായിരുന്നത്.

ഉടൻ തന്നെ സുനില പാറ്റ അടങ്ങിയ വട ന​ഗരസഭ ജോലിക്കാരെ ഏൽപ്പിച്ചു. തുടർന്ന് ന​ഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എത്തി പരിശോധന നടത്തി പാറ്റ തന്നെയെന്ന് ഉറപ്പിച്ചു. ന​ഗരസഭയുടെ സമീപത്തു തന്നെ കുണ്ടന്നൂർ ജംക്ഷനിൽ കുടുംബശ്രീക്കാർ നടത്തുന്ന വനിത ഹോട്ടലിൽ നിന്നുമാണ് വട വാങ്ങിയത്. കൗൺസിൽ കഴിഞ്ഞ ഉടനെ ഹെൽത്ത് ഇൻസ്പെക്ടർ എ.എക്സ് വിൽസൺ ഹോട്ടലിൽ എത്തി പരിശോധന നടത്തിയശേഷം ഹോട്ടൽ അടപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍