കേരളം

സംസ്ഥാനത്ത് ആദ്യമായി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. അട്ടക്കുളങ്ങരയില്‍ സ്വകാര്യക്ലിനിക് നടത്തുകയായിരുന്ന എംഎസ് അബ്ദിനാണ് മരിച്ചത്. 73 വയസായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. 

കഴിഞ്ഞ ശനിയാഴ്ച വരെ ആശുപത്രിയില്‍ ഡോക്ടര്‍ രോഗികളെ പരിചരിച്ചിരുന്നു. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പക്ഷാഘാതമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ആയിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്