കേരളം

17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; കേസെടുത്തതോടെ അറബി കോളജ് അധ്യാപകൻ മുങ്ങി; നിരവധി പെൺകുട്ടികൾ 'ഇരകളാ'യെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളജ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകൻ മുങ്ങി. അറബികോളജ് അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.മലപ്പുറം കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ് അധ്യാപകൻ.

കോളജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ്  അധ്യാപകന്‍ ബലാത്സംഗം ചെയ്തത്. അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെൺകുട്ടി സംഭവം  വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെൺകുട്ടി നിരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

ഉടൻ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.  പ്രാഥമിക പരിശോധനയില്‍ സത്യമെന്ന് ബോധ്യപ്പെട്ടതോടെ ചൈല്‍ഡ് ലൈൻ  പരാതികല്‍പകഞ്ചേരി പൊലീസിന് കൈമാറി.പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി സലാഹുദ്ദീൻ തങ്ങള്‍ ഒളിവില്‍പ്പോയി. മറ്റ് പെൺകുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ