കേരളം

തിരുവോണ ബംപറിന്റെ ഒരു കോടി തൃശൂരിലെ ആറ് വീട്ടമ്മമാർക്ക്; 100 രൂപ വീതമിട്ട് ടിക്കറ്റെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ തൃശ്ശൂർ സ്വദേശികളായ ആറു വീട്ടമ്മമാർക്ക്.  100 രൂപ വീതമിട്ട് വാങ്ങിയ രണ്ടു ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്.

കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പിൽ ദുർഗ, നമ്പുകുളങ്ങരവീട്ടിൽ ഓമന, ചിറ്റാട്ടുകരക്കാരൻവീട്ടിൽ ട്രീസ, കണ്ണേക്കാട്ടുപറമ്പിൽ അനിത, തളിയക്കുന്നത്ത് വീട്ടിൽ സിന്ധു, കളപ്പുരയ്ക്കൽ രതി എന്നിവരാണ് കോടിപതികളായത്.

ഓമനയുടെ മകനും ലോട്ടറിവിൽപ്പനക്കാരനുമായ ശ്രീജിത്തിന്റെ കയ്യിൽനിന്നാണ് ആറംഗസംഘം ലോട്ടറി എടുത്തത്.  ഇതിൽ ടി.ഡി. 764733 എന്ന നമ്പറിലുളള ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്