കേരളം

ശാരീരികമായി അധിക്ഷേപിച്ചു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ പരാതിയുമായി 31കാരി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവിൽ പൊലീസ് ഓഫീസറായ യു ഉമേഷിനെ സസ്പെൻറ് ചെയ്ത ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടന്ന് കാണിച്ചാണ് യുവതി ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ തന്നെ അധിക്ഷേപിച്ചെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു

31കാരിയായ യുവതിയുടെ അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഉമേഷിനെ സസ്പെൻറ് ചെയ്തത്. യുവതിയെ രക്ഷിതാക്കളുടെ അടുത്ത് നിന്നും മാറ്റി വാടക ഫ്ലാറ്റിൽ താമസിപ്പിച്ച് അവിടെ നിത്യ സന്ദർശനം നടത്തുന്നുവെന്നാണ് ഉമേഷിന് ലഭിച്ച സസ്പെൻഷൻ ഓർഡറിലുള്ളത്. അതേസമയം എ വി ജോർജ്ജ് തന്നോട് മുൻ വൈരാഗ്യം തീർക്കുകയാണെന്നാണ് ഉമേഷിൻറെ ആരോപണം.

പരാതിയിൽ അന്വേഷണം നടത്താനെത്തിയ എസിപി തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. ശരീരത്തേയും നിറത്തേയും അധിക്ഷേപിച്ചെന്ന് ഇവർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും