കേരളം

കഞ്ചിക്കോട് പെപ്‌സി പ്ലാന്റ് അടച്ചുപൂട്ടുന്നു; സര്‍ക്കാരിന് നോട്ടീസ് നല്‍കി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ടെ പെപ്‌സിയുടെ ഉത്പാദനകേന്ദ്രം അടച്ചു പൂട്ടുന്നു. സ്ഥാപനം അടച്ചു പൂട്ടുന്നതായി കാണിച്ച് പെപ്‌സി പ്ലാന്റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി.

സ്ഥാപനം അടച്ചു പൂട്ടുന്നതോടെ സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക്  അടുത്ത മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു.

സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്‌സി ഉത്പാദനകേന്ദ്രം അടച്ചുപൂട്ടുന്നത്. പെപ്‌സിയുടെ ഉല്‍പാദനം ഏറ്റെടുത്ത വരുണ്‍ ബിവറേജസ് കമ്പനി അടച്ചുപൂട്ടല്‍ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. 14 ദിവസത്തിനകം തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കമ്പനി പൂട്ടുമെന്ന് മാര്‍ച്ചില്‍ വരുണ്‍ ബിവറേജസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു