കേരളം

'പത്തുവയസ്സിന് താഴെയുള്ളവരും അറുപത് കടന്നവരും ധാരാളം'; തിരുവനന്തപുരത്ത് അതീവ ഗുരുതര സ്ഥിതി; ഇന്ന് 852പേര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 852പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്ന പത്തു വയസ്സിന് താഴെയുള്ള കുട്ടികളും അറുപത് വയസ്സിന് മുകളിലുള്ളവരും ധാരാളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5376പേര്‍ക്കാണ്. ഇരുപത് പേരുടെ മരണം സ്ഥിരീകരിച്ചു.51,200പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്