കേരളം

ലൈഫ് മിഷന്‍: രേഖകള്‍ തന്നില്ല; രാജിവയ്ക്കുന്നെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായി ഒപ്പിട്ട എംഒയു സര്‍ക്കാരിനോട് ചോദിച്ചിട്ടും തരാത്ത സാഹചര്യത്തില്‍ ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയതായും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് റെഡ്ക്രസന്റുമായി ഏര്‍പ്പെട്ട എംഒയു പ്രതിപക്ഷം ചോദിച്ചിട്ടും തന്നില്ല. ഒന്നര മാസമായി കാത്തിരിക്കുന്നു. ഇനി കാത്തിരുന്നിട്ട് കാര്യമില്ലാത്തതിനാലാണ് ലൈഫിന്റെ ടാസ്‌ക് ഫോഴ്‌സിലെ  സ്ഥാനം രാജിവയ്ക്കുന്നത്. കരാറുകള്‍ അടക്കമുള്ള മുഴുവന്‍ രേഖകളും വിശദാംശങ്ങളും പരസ്യപ്പെടുത്തണം. വലിയ അഴിമതിയാണ് ലൈഫില്‍ നടന്നത്. ഇതിനെക്കുറിച്ച് സിബിഐ  അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ലൈഫില്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ല. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് അന്വേഷിക്കാന്‍ വിജിലന്‍സിനു പരിമിതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ