കേരളം

വിവാദങ്ങളില്‍ രാഷ്ട്രീയ നിലപാടെടുക്കാന്‍ സിപിഐ; സംസ്ഥാന നേതൃയോഗത്തിന് ഇന്ന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഐ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. സ്വര്‍ണക്കടത്ത് കേസ്, മന്ത്രി കെ ടി ജലീലിനു നേരെയുള്ള പ്രതിഷേധം, ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസിന്റെ ഇടതു മുന്നണിപ്രവേശം തുടങ്ങി വിവാദവിഷയങ്ങളില്‍ നേതൃയോഗം രാഷ്ട്രീയ നിലപാട് എടുത്തേക്കും. 

സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പല നിലപാടുകളോടും സിപിഐക്ക് വിയോജിപ്പുണ്ട്. മന്ത്രി കെ ടി ജലീലിന് യു.എ.ഇ. കോണ്‍സുലേറ്റുമായുണ്ടായിരുന്ന ബന്ധത്തില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ ഘട്ടമായതിനാല്‍ പരസ്യമായി കടുത്ത വിമര്‍ശനത്തിന് സിപിഐ തുനിഞ്ഞേക്കില്ല. എന്നാല്‍, യോഗത്തില്‍ ചര്‍ച്ചയാകും.

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശന കാര്യത്തില്‍ ഇതുവരെ സിപിഐ. അനുകൂല നിലപാടെടുത്തിട്ടില്ല. ജോസ് കെ മാണിയെ ഉള്‍കൊണ്ടുപോകണമെന്ന് കാനം രാജേന്ദ്രനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സിക്യുട്ടീവ് യോഗത്തിലെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ജലീല്‍ പരിശുദ്ധനാണ് എന്ന നിലയിലേക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിലപാട് സിപിഐ. സ്വീകരിച്ചേക്കില്ലെന്നാണ് സൂചന. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ശ്രീനാരായണഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്ന ചടങ്ങില്‍ സിപിഐയെ അവഗണിച്ച സര്‍ക്കാര്‍ നടപടിയുും യോഗത്തില്‍ ചര്‍ച്ചയായേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍