കേരളം

വോട്ടർ പട്ടിക പരിശോധന പൂർത്തിയാക്കാൻ സമയം നീട്ടി, വെള്ളിയാഴ്ച വരെ വിവരങ്ങൾ ചേർക്കാം  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും സംബന്ധിച്ച പരിശോധന പൂർത്തിയാക്കാൻ‌ അനുവദിച്ചിരുന്ന സമയം നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നാളെ വരെ നൽകിയ സമയം 25 വരെ നീട്ടി. 

വെള്ളിയാഴ്ച്ചയോടകം വെബ്സൈറ്റിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാനാണ് നിർ​ദേശം. 26നു പുതുക്കിയ വോട്ടർപട്ടിക പ്രസി​ദ്ധീകരിക്കും. പട്ടികയിൽ പേരു ചേർക്കാനും താമസം മാറ്റിയവർക്ക് അതനുസരിച്ച് വാർഡ് മാറ്റാനും ഒരു അവസരം കൂടി നൽകണമെന്ന് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചിട്ടുണ്ട്. 

പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേരു ചേർക്കാനുള്ള അവസരം ഓഗസ്റ്റ് 12 മുതലാണ് ആരംഭിച്ചത്. www.lsgelection.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്. വോട്ടർമാർക്ക് ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കാം. മരിച്ചവരുടെ പേര്‌ ഉദ്യോഗസ്ഥർ സ്വമേധയാ ഒഴിവാക്കും.‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ