കേരളം

1285 കുടുംബങ്ങൾക്ക് വീട്; ലൈഫ് മിഷനിൽ  29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഉ​ദ്ഘാടനം. 

രാവിലെ 11.30 ഓണ്‍ലൈനായാണ് ഉദ്ഘാടനം. സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കല്ലിടല്‍ ചടങ്ങ് നടത്തും.

14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരുന്നുണ്ട്. 1285 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയങ്ങളിലൂടെ വീട് ലഭിക്കുക. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 101 ഭവന സമുച്ചയങ്ങള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 12 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്