കേരളം

ഇന്ന് കൂടുതൽ രോ​ഗികൾ കോഴിക്കോട്ട്; തിരുവനന്തപുരത്ത് 875 പേർക്ക് രോ​ഗം; 700 കടന്ന് മലപ്പുറം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​​ഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. 883 പേർക്കാണ് ഇന്ന് കോഴിക്കോട് രോ​ഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ രോ​ഗ വ്യാപനം കുറവില്ലാതെ തന്നെ തുടരുകയാണ്. തലസ്ഥാനത്ത് ഇന്ന് 875 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മലപ്പുറത്തും സ്ഥിതി അതീവ രൂക്ഷമാണ്. ഇന്ന് 763 പേർക്കാണ് മലപ്പുറത്ത് രോ​ഗം സ്ഥിരീകരിച്ചത്. 

സംസ്ഥാനത്തെ കോവിഡ് പ്രതിദിന കണക്ക് ഇതാദ്യമായി ആറായിരം കടന്ന ദിവസമാണിന്ന്. സ്ഥിതി അതീവ ​ഗുരുതരമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് 6,324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 21 പേർ മരിച്ചു. 

ഇന്ന് സമ്പർക്കത്തിലൂടെ 5,321  പേർക്ക് കോവിഡ് സ്ഥീകരിച്ചു. ഉറവിടമറിയാത്ത കേസുകൾ 628 ആണ്. 105 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ