കേരളം

യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍, ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നു സംശയം; കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെ(30)യാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിത്തില്‍ ഭര്‍ത്താവ് ഷഹന്‍സാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം. 

വടക്കേക്കരയിലുള്ള ഷഹന്‍സാദിന്റെ  പിതാവ് അറിയിച്ചത് അനുസരിച്ച് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലുള്ളില്‍ മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പതും മൂന്നും വയസ്സുള്ള കുട്ടികളെ ഇയാള്‍ വടക്കേക്കരയിലെ സ്വന്തം വീട്ടിലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു. 

ഷഹന്‍സാദ് മക്കളുമായി ഇവിടെയെത്തിയിട്ടുണ്ടെന്നും മരുമകള്‍ ഇല്ലെന്നും എന്താണ് സംഭവമെന്ന് അന്വേഷിക്കാനും പിതാവ് സമീപവാസിയായ ഒരാളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമീപവാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

പ്രവാസിയായ ഷഹന്‍സാദ് നാട്ടിലെത്തി മത്സ്യക്കച്ചവടം നടത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ