കേരളം

കോവിഡ്‌ കേന്ദ്രത്തിൽ യുവതിയുടെ കുളിമുറിദൃശ്യം പകർത്തി; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ യുവതിയുടെ കുളിമുറിദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് അറസ്റ്റിലായത്. കോവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ജാമ്യത്തിൽ വിട്ടയച്ചു. 

പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ശാലു ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു രോഗികളാണ് പ്രതിയെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി