കേരളം

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക വ്യാഴാഴ്ച ( ഒക്ടോബര്‍ ഒന്ന് ) പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചതാണ് ഇക്കാര്യം. അന്തിമവോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 

ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചത്. ഓഗസ്റ്റ് 12 നാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 

നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുക്ക് തെരഞ്ഞെടുപ്പ് നീ്ടിവെക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെയെങ്കിും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം