കേരളം

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു ; ആസ്തി കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദേശം ; കൈമാറ്റത്തിന് വിലക്ക്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കൊച്ചി ഓഫീസ് കേസെടുത്തത്. ബിനീഷിന്റെ ആസ്തി വിവരങ്ങള്‍ അറിയിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് കത്തു നല്‍കി. 

രജിസ്‌ട്രേഷന്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രാധാകൃഷ്ണനാണ് എന്‍ഫോഴ്‌സ്‌മെന്റ് കത്തുനല്‍കിയത്. 2002 കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും, അദ്ദേഹത്തിന്റെ ആസ്തിവകകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും സീല്‍ വെച്ച കവറില്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും ഇ ഡി രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ബിനീഷിന്റെ ആസ്തിവകകള്‍ തങ്ങളുടെ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യുന്നിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒമ്പതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍