കേരളം

'ഇതെല്ലാം പേരുണ്ടാക്കാനുള്ള വേല, ഇതാണോ ഫെമിനിസം?, കേട്ടാലറയ്ക്കുന്ന തെറി'; പി സി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ വിജയ് പി നായരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകളെടുത്ത നിലപാടിനെ കടന്നാക്രമിച്ച് പി സി ജോര്‍ജ് എംഎല്‍എ. സ്ത്രീത്വത്തിന്റെ വില കളയുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചതെന്ന് മനോരമ ന്യൂസിനോട് പി സി ജോര്‍ജ് പറഞ്ഞു.

'ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് ഒരു വിലയില്ലേ?, സ്ത്രീത്വത്തിന് വിലയില്ലേ?, സ്ത്രീത്വത്തിന്റെ വില കളയുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചത്. വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. എന്നാല്‍ നടപടി ഇതല്ല. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്‌നമില്ലായിരുന്നു.  ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു. അപ്പോള്‍ ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണ്.' -പി സി ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ