കേരളം

നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കടകള്‍ അടപ്പിക്കും; വിവാഹത്തിന് 50 പേര്‍; സംസ്‌കാരത്തിന് 20 പേര്‍; നടപടികള്‍ കര്‍ശനമാക്കി സംസ്ഥാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുകം: സംസ്ഥാനത്ത് കര്‍ശനനടപടി സ്വീകരിക്കേണ്ട സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. പൊലീസിന് ക്രമസമാധാനപാലനത്തില്‍ ശ്രദ്ധിക്കേണ്ടി വന്നത് തടസമായി. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഇതിന് തയ്യാറാകാത്ത കടകള്‍ അടച്ചിടേണ്ടി വരും. നേരത്തെ കല്യാണത്തിന് 50 പേര്‍ക്കാണ് സാധാരണ അനുമതി. ശവദാഹത്തിന് 20 പേര്‍ എന്നതായിരുന്നു. എന്നാല്‍ അത് അതേരീതിയില്‍ നടപ്പാക്കാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടം പലതരത്തിലുള്ള പ്രയാസം ഉണ്ടാക്കുന്നു. ഇത് ആണ് വ്യാപനത്തിന്റെ പ്രധാനഘടകം. 

ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3997 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 249 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചതായും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത്  57879 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 36,027 സാമ്പിളുകള്‍ പരിശോധിച്ചു. 3347 പേര്‍ രോഗമുക്തരായി. ഇതുവരെ 1,79,922 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 57879 ആക്ടീവ് കേസുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി