കേരളം

വെട്ടിമാറ്റിയ മരക്കൊമ്പിനിടയിൽ തൊഴിലാളിയുടെ കൈ കുടുങ്ങി, വേദന സഹിച്ച് ഒരുമണിക്കൂറോളം; സാഹസിക രക്ഷപ്പെടുത്തൽ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മരം വെട്ടാൻ കയറി കൈ മരക്കൊമ്പിനിടയിൽ കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് വല്ലപ്പുഴ സ്വദേശി രാമൻകുട്ടിയെ മരത്തിൽ നിന്ന് താഴെയിറക്കിയത്. ഒരു മണിക്കൂറോളമാണ് രാമൻക്കുട്ടി വേദന സഹിച്ച് ഉയരമുള്ള ഉങ്ങ് മരത്തിൽ കുടുങ്ങിക്കിടന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം.

വെട്ടിമാറ്റിയ കൊമ്പുകളിൽ ഒരെണ്ണം ഒടിഞ്ഞു രാമൻക്കുട്ടിയുടെ ഇടത്തേ കൈ കുടുങ്ങുകയായിരുന്നു. സഹായി കൂടെയുണ്ടായിരുന്നെങ്കിലും മരത്തിൽ നിന്ന് ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഷൊർണൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി മരക്കൊമ്പ് വെട്ടിമാറ്റിയാണു രാമൻകുട്ടിയെ താഴെയിറക്കിയത്. രാമൻകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി