കേരളം

പട്ടി വണ്ടിക്ക് കുറുകെ ചാടി, വീണു പരുക്കേറ്റ ആളെ അജ്ഞാതൻ ബൈക്കിൽ ആശുപത്രിയിലെത്തിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; നായ കുറുകെ ചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച ആൾ ബൈക്കുമായി കടന്നതായി പരാതി. ബാലരാമപുരത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മഞ്ചവിളാകം പള്ളിവിളാകം ഹൗസിൽ സി.എസ്. ജിജോയാണ് അപകടത്തിൽപ്പെട്ടത്. 

റോഡിൽ വീണ് കൈക്ക് പരുക്കേറ്റ ജിജോയെ അപകട സ്ഥലത്ത് ഒത്തുകൂടിയവരിൽ ഒരാൾ അതേ ബൈക്കിൽ ആശുപത്രിയിലെത്തിക്കാമെന്ന് സമ്മതിച്ചു. പറഞ്ഞപോലെ വണ്ടിയിൽ  നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു.  ബന്ധുക്കൾ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ഒപി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് സഹായിക്കുകയും ചെയ്തു. ബന്ധുക്കൾ എത്തിയതിനെ തുടർന്ന് ജിജോയുടെ ബാഗും ഹെൽമറ്റും ഇവരെ തിരിച്ചേൽപ്പിച്ച ശേഷമാണ് ബൈക്ക് കാണാതാകുന്നത്. 

ബൈക്കിന്റെ താക്കോൽ ഇയാളുടെ കൈവശമായിരുന്നു . സംശയം തോന്നി ബന്ധുക്കളെത്തി നോക്കുമ്പോൾ ബൈക്ക് വച്ചിടത്ത് കാണാനില്ലായിരുന്നു.  ബന്ധുക്കൾ ഒരു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. പൊലീസെത്തി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്