കേരളം

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നവര്‍ക്ക് മനസാക്ഷി അനുസരിച്ച് വോട്ട്; വിശ്വാസികളോട് ചങ്ങനാശ്ശേരി അതിരൂപത

സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശ്ശേരി: മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വിശ്വാികളോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തമബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നും ചങ്ങനാശ്ശേരി അതിരൂപത  മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. 

രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കു വേണ്ടി നില കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകണം ജനപ്രതിനിധികള്‍. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്. അവര്‍ അഴിമതിക്കും അക്രമത്തിനും കൂട്ടു നില്‍ക്കുന്നവരാകരുത്. സ്വന്തം നേട്ടത്തിനു വേണ്ടിയല്ലാതെ പൊതുജനക്ഷേമം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരാകണം.

മതസൗഹാര്‍ദതയ്ക്ക് യാതൊരു കോട്ടവും വരാതിരിക്കാന്‍ പരിശ്രമിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരേണ്ടത്. നീതിയും ധര്‍മവും പുലരുന്ന ഒരു രാഷ്ട്രത്തിന്റെ ശില്പികള്‍ ആകേണ്ടവരാണ് ഭരണാധികാരികള്‍. നിഷ്പക്ഷതയോടെ ജനങ്ങളെ സേവിക്കാന്‍ അവര്‍ തയ്യാറാകണം.

രാജ്യത്തിന്റെ ജനാധിപത്യം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നത് ഓരോ പൗരനും സ്വതന്ത്രമായും ഉത്തരവാദിത്തത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് തന്റെ വോട്ടവകാശം വിനിയോഗിക്കുമ്പോഴാണ്. അതിനാല്‍ ആരുയെും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും ദുസ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ ഉത്തമബോധ്യത്തോടെ ശരിയായ ക്രൈസ്തവ മനസാക്ഷി അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.-കുറിപ്പില്‍ പറയുന്നു. 

എല്ലാ അധികാരവും ദൈവത്തില്‍ നിന്നാണ്. രാഷ്ട്രീയാധികാരം രാഷ്ട്രത്തെ നന്മയിലും നീതിയിലും ധര്‍മനിഷ്ഠയിലും നയിക്കാന്‍ വേണ്ടി നല്‍കപ്പെട്ടിരിക്കുന്നു. അത് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശൈലി ആകരുത്. ജനാധിപത്യം അഭംഗുരം സംരക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിലൂടെ രാജ്യത്താകമാനം ഉത്തമ ഭരണസംവിധാനം സംജാതമാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. എല്ലാവര്‍ക്കും ഉയര്‍പ്പു തിരുന്നാളിന്റെ അനുഗ്രഹാശംസകള്‍ നേരുന്നു.- കുറിപ്പില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്