കേരളം

മണ്ണെണ്ണയുമായി എത്തി സ്വയം തീകൊളുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; ഇഎംസിസി ഡയറക്ടര്‍ക്ക് എതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

സമകാലിക മലയാളം ഡെസ്ക്

കുണ്ടറ: തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഡാലോചയെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറയില്‍  ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് മന്ത്രി ആരോപിച്ചത്. 

ഷിജു വര്‍ഗീസ് പെട്രോള്‍ കൊണ്ടുവന്ന് സ്വയം ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. സിപിഎം ആക്രമിച്ചു എന്ന് വരുത്തി നാടകം കളിക്കാനാണ് ഷിജു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കാറില്‍ മണ്ണെണ്ണയുമായാണ് സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് വന്നത് എന്ന് കണ്ടെത്തി. ഷിജു പൊലീസ് കസ്റ്റഡിയിലാണ് എന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഷിജുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കി. പരാതിയുമായി കുണ്ടറ സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് കണ്ണനല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. തന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

തന്നെ അപായപ്പെടുത്താനുള്ള ശ്രമം അവസാനിപ്പിക്കണം എന്ന് ഷിജു വര്‍ഗീസ് പറഞ്ഞു. പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തില്ലെന്നും, പരാതി നല്‍കിയതില്‍ സ്റ്റേറ്റ്മന്റ് എടുക്കാന്‍ വിളിച്ചതാണെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

''ഞാന്‍, വീണ്ടും പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മഞ്ഞുപാളികളിലൂടെ റാന്തലുമായി നടന്നുപോകുന്ന ലൂസി ഗ്രേയെ കണ്ടെത്താന്‍''

ഹെല്‍മെറ്റ് ധരിക്കാതെ 'സീരിയലിലെ' യാത്ര; നടിക്ക് പിഴയിട്ട് പൊലീസ്

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം, സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്; 28ന് വിദ്യാഭ്യാസ കോണ്‍ക്ലേവ്

മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വിഷമോ?