കേരളം

മുഖ്യമന്ത്രിയുടെ മകൾക്ക് കോവിഡ്; വീണ വോട്ട് ചെയ്തത്  പിപിഇ കിറ്റ് ധരിച്ചെത്തി  

സമകാലിക മലയാളം ഡെസ്ക്


കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവി‍ഡ് പോസിറ്റീവ്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വീണയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 

വൈകിട്ട് 6.30നു പിണറായി ആർസി അമല ബേസിക് യുപി സ്കൂളിലാണ് വീണ വോട്ട് ചെയ്യാനെത്തിയത്. 

പിണറായി വിജയനും ഭാര്യ കമലയും രാവിലെതന്നെ വോട്ടുരേഖപ്പെടുത്തി. എൽഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് വോട്ട് ചെയ്തതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ കൈക്കൊള്ളുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു