കേരളം

'അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ട സമയം' ; മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  മലയാളത്തിലാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. 

'അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'. ട്വീറ്റില്‍ അമിത് ഷാ കുറിച്ചു. 

ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ വോട്ടര്‍മാരോട് അതത് പ്രാദേശിക ഭാഷയിലാണ് അമിത് ഷായുടെ ട്വീറ്റ്. ബംഗാളിയിലും തമിഴിലുമാണ് മലയാളത്തില്‍ കൂടാതെ അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്