കേരളം

കേരളം വിധിയെഴുതുന്നു ; സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി ; പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിര

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ഏഴു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളില്‍ വൈകീട്ട് ആറു മണി വരെ മാത്രമാകും വോട്ടെടുപ്പ്. 957 സ്ഥാനാര്‍ത്ഥികളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ളത്. 

പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ടുചെയ്തു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ഇ പി ജയരാജന്‍, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സ്ഥാനാര്‍ത്ഥികളായ ഇ ശ്രീധരന്‍, മാണി സി കാപ്പന്‍, എംവി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ വോട്ടുരേഖപ്പെടുത്തി. പോളിങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. 

കോഴിക്കോട് കൊടക്കല്ലൂര്‍ യു പി സ്‌കൂളിലാണ് കെ സുരേന്ദ്രന്‍ വോട്ടു ചെയ്തത്. പൊന്നാനി വെള്ളിരി ജിഎല്‍പി സ്‌കൂളിലാണ് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ഇ ശ്രീധരന്‍ വോട്ടു ചെയ്തത്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് വോട്ടു ചെയ്തശേഷം ശ്രീധരന്‍ പ്രതികരിച്ചു. പാല മണ്ഡലത്തിലെ കാനാട്ടുപാറ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലാണ് എംവി ശ്രയാംസ് കുമാര്‍ വോട്ടുചെയതത്. എസ്‌കെഎംജെ സ്‌കൂളില്‍ കല്‍പ്പറ്റ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍ വോട്ടു ചെയ്തു.

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രിമാരായ ഇപി ജയരാജനും ഇ ചന്ദ്രശേഖരനും പ്രതികരിച്ചു. കേരളത്തില്‍ ഇടതുതരംഗമാണ്. ഭരണത്തുടര്‍ച്ചയ്ക്കായി ജനം വോട്ടു ചെയ്യും. നൂറിലേറെ സീറ്റ് എല്‍ഡിഎഫിന് ലഭിക്കും. കേരളം ഇന്ത്യയ്ക്ക് മാതൃക കാട്ടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം