കേരളം

മന്‍സൂര്‍ വധം : അന്വേഷണം ക്രൈംബ്രാഞ്ചിന് ; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. 

കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. പ്രതികള്‍ ഒളിവിലാണ്. ആരും കസ്റ്റഡിയില്‍ ഇല്ല. കേസിന്റെ ഗതി തിരിച്ചുവിടുന്ന തരത്തില്‍ വീണ്ടും അക്രമം ഉണ്ടാകരുതെന്നും പൊലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. 

സിപിഎം ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും അന്വേഷിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അക്രമം വ്യാപിക്കാതിരിക്കാന്‍ പാനൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. 

മന്‍സൂറിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഷിനോസ്. മന്‍സൂറിന്‍രെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം ഓഫീസുകള്‍ക്ക് നേരെ കഴിഞ്ഞദിവസം വ്യാപക ആക്രമണമുണ്ടായിരുന്നു. അക്രമങ്ങളില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും ഇടതുനേതാക്കള്‍ സന്ദര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്