കേരളം

മാഹിയില്‍ ഇനി പഴയ വിലയ്ക്ക് മദ്യം ലഭിക്കും, കോവിഡ് നികുതി പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്


മയ്യഴി: പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് ഏർപ്പെടുത്തിയ കോവിഡ് നികുതി പിൻവലിച്ചതോടെ മാഹിയിൽ മുൻപുണ്ടായിരുന്ന വിലയ്ക്ക് മദ്യം ലഭിക്കും. കേരളത്തിലും മാഹിയിലും ഒരേ പോലെ ലഭിക്കുന്ന 154 ഇനം മദ്യത്തിന് നൂറുശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. 

ഈ ബ്രാൻഡുകൾക്ക് കേരളത്തിലെ അതേ വില്പനവിലയായിരുന്നു നിലവിൽ മാഹിയിലും. 920 ബ്രാ‍ൻഡുകളിലുള്ള മദ്യമാണ്  പുതുച്ചേരി സംസ്ഥാനത്ത് വില്പനയ്ക്കുള്ളത്. കേരളത്തിൽ ലഭിക്കാത്ത ബ്രാൻഡുകൾക്ക് നിലവിലുള്ള മാഹിയിലെ വിലയോടൊപ്പം 30 ശതമാനം കോവിഡ് നികുതിയാണ് ഈടാക്കിയിരുന്നത്. ഈ നികുതിയാണ് പിൻവലിച്ചത്. 

കോവിഡ് നികുതി ഏർപ്പെടുത്തിയതോടെ മന്ദഗതിയിലായ മാഹിയിലെ മദ്യവ്യാപാരം ഇനി പഴയതുപൊലെയാവും. മാഹിയിൽ ബാറുകൾ ഉൾപ്പെടെ 64-ഓളം മദ്യശാലകളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍