കേരളം

സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകൾ, ക്രിമിനൽ ഗൂഢാലോചന; ക്രൈം നന്ദകുമാറിനെതിരെ ശോഭാ സുരേന്ദ്രൻ, വനിതാ കമ്മീഷന് പരാതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓൺലൈൻ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് മാധ്യമപ്രവർത്തകൻ നന്ദകുമാറിനെതിരെ പരാതിയുമായി ബിജെപി കഴക്കൂട്ടം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.  നന്ദകുമാറിന് പുറമെ കോട്ടയം പാലാ സ്വദേശി അജിത് കുമാറിനെതിരെയും ശോഭ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി. 

വ്യാജരേഖകൾ ചമച്ച് വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. നിക്ഷിപ്ത താൽപര്യങ്ങൾക്കൊപ്പം ചേർന്ന് നന്ദകുമാറും അജിത്തും ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായ വിവരമുണ്ടെന്ന് ശോഭ പറഞ്ഞു. ഇതിന്റെ തെളിവുകളും പരാതിക്കൊപ്പം സമർപ്പിച്ചു.

ക്രിമിനൽ ഗൂഢാലോചനയ്ക്കും വ്യക്തിഹത്യയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും എതിരേ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാനാണ് ശോഭയുടെ തീരുമാനം. പൊതുപ്രവർത്തകരും അല്ലാത്തവരുമായ, ഇത്തരത്തിൽ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള ഇടപെടലും പോരാട്ടവുമാണിതെന്ന് ശോഭ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്