കേരളം

വിഷു ഉത്സവം : ശബരിമല നട ഇന്ന് തുറക്കും

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട : വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഭക്തര്‍ക്ക് നാളെ മുതലേ പ്രവേശനം ഉണ്ടാകൂ. 14ന് പുലര്‍ച്ചെ അഞ്ചുമുതല്‍ ഏഴുവരെയാണ് വിഷുക്കണി ദര്‍ശനം. 18ന് രാത്രി 10ന് നട അടയ്ക്കും. 

കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ദര്‍ശനം. പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളൂ.

48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് നിലയ്ക്കലില്‍നിന്ന് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുക. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട. 

കോവിഡ് പരിശോധന നടത്താതെ വരുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂര്‍ കഴിഞ്ഞവര്‍ക്കും നിലയ്ക്കലില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യം ഉണ്ട്. ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും. ആളെ ഇറക്കിയ ശേഷം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്