കേരളം

മുന്‍ മന്ത്രി കെ ജെ ചാക്കോ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ജെ ചാക്കോ അന്തരിച്ചു. 91 വയസ്സായിരുന്നു. ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1970 ലും 1977 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ചാക്കോ വിജയിച്ചത്.  

1979 ല്‍ സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ ചാക്കോ മന്ത്രിയായിരുന്നു. റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട്, എക്‌സൈസ് വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. പെസഹാ വ്യാഴാഴ്ച പൊതു അവധി ദിവസമായി പ്രഖ്യാപിച്ചത് ചാക്കോയാണ്. 

ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ബി എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. 1964 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോ അഭിഭാഷകനെന്ന നിലയിലും അറിയപ്പെട്ടിരുന്നു. 
 
മില്‍മ ചെയര്‍മാന്‍, പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയംഗം, ഇന്‍ഷുറന്‍സ് കമ്മറ്റി മെംബര്‍, പെറ്റീഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ നിയമസഭാകമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. പുത്തന്‍പുരാണം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ