കേരളം

ആലപ്പുഴയില്‍ ഗുണ്ടാനേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു; കൊല്ലപ്പെട്ടത് കൊലപാതകമുള്‍പ്പെടെ 25 കേസിലെ പ്രതി

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: കൈനകരിയില്‍ ഗുണ്ടാനേതാവിനെ അടിച്ചുകൊന്നു. പുന്നമട അഭിലാഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകക്കേസ് ഉള്‍പ്പെടെ 25 കേസുകളില്‍ പ്രതിയായ അഭിലാഷിനെ വീട്ടില്‍ കയറി അടിച്ചു കൊല്ലുകയായിരുന്നു.

ഇന്ന് രാവിലെ കൈനകരി തേവര്‍കാട്ടുള്ള ഭാര്യ വീട്ടില്‍ വെച്ചാണ് ആക്രമണമുണ്ടായത്. മാരകമായി പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഒരു മകനുണ്ട്.

കൈനകരി സ്വദേശിയായ മജുവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഭിലാഷിന്റെ സംഘത്തില്‍ അംഗമായിരുന്ന മജു നിരവധി കേസുകളില്‍ പ്രതിയാണ്.

നെടുമുടി, ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനുകളില്‍ അഭിലാഷിനെതിരെ രണ്ട് കൊലപാതകക്കേസുകളുണ്ട്. കൈനകരി അനിയന്‍ വധക്കേസില്‍ വിചാരണ കഴിഞ്ഞു നില്‍ക്കുകയായിരുന്നു.

കുട്ടനാട്ടില്‍ മാത്രം 15 കേസുകളും പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളും അഭിലാഷിനെതിരെ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം