കേരളം

വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം; രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ നാളെ സംസ്ഥാനത്ത് എത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിന്‍ നാളെ സംസ്ഥാനത്ത് എത്തും. വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ആണ് ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും. 

ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ മരുന്നുകളാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായാണ് മരുന്നുകള്‍ എത്തിക്കുക. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. നാളെയും മറ്റന്നാളും ഉപയോഗിക്കാനുള്ള മരുന്ന് സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന