കേരളം

മംഗലാപുരത്ത് മീന്‍പിടുത്ത ബോട്ട് കപ്പല്‍ ഇടിച്ചു തകര്‍ന്നു; മൂന്നു പേര്‍ മരിച്ചു;  മുങ്ങുന്ന ബോട്ടില്‍ ഒന്‍പതു പേര്‍; രക്ഷാപ്രവര്‍ത്തനം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മംഗലാപുരത്ത് കപ്പല്‍ മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചതായി പ്രഥമിക വിവരം. അപകടത്തില്‍ തകര്‍ന്ന കപ്പലില്‍ ഒന്‍പതു പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബേപ്പൂരില്‍നിന്ന് മത്സ്യബന്ധത്തിനു പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ വിദേശ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പതിനാലു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഏഴു പേര്‍ കുളച്ചല്‍ സ്വദേശികളും ഏഴു പേര്‍ ബംഗാളികളുമാണെന്നാണ് അറിയുന്നത്. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്.

ഞായറാഴ്ചയാണ് ഐഎസ്ബി റബ്ബ ബേപ്പൂരില്‍നിന്നു തിരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ