കേരളം

മുൻ മന്ത്രി കെ ജെ ചാക്കോയുടെ സംസ്കാരം നാളെ; ഇന്ന് പൊതുദർശനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുൻ മന്ത്രിയും കേരള കോൺഗ്രസിന്റെ ആദ്യകാല നേതാവുമായിരുന്ന കെ ജെ ചാക്കോ അന്തരിച്ചു. 91 വയസ്സായിരുന്നു. കരൾ സംബന്ധമായ രോഗങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 6.30നായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് മെത്രാപ്പൊലീത്തൻ പള്ളിയിൽ.

മൃതദേഹം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നഗരസഭയിൽ പൊതുദർശനത്തിനു വയ്ക്കും. നാല് മണിക്ക് വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിനു ശേഷം അഞ്ച് മണിയോടെ വാഴപ്പള്ളിയിലുള്ള വീട്ടിൽ എത്തിക്കും.

1979ൽ സി എച്ച്  മുഹമ്മദ് കോയ മന്ത്രിസഭയിൽ 16 ദിവസം റവന്യു, സഹകരണം, ഗതാഗതം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്നു കെ ജെ ചാക്കോ. ചാക്കോ ഉന്നയിച്ച ‘പെസഹ വ്യാഴം’ അവധി എന്ന ആവശ്യം 1979ൽ മന്ത്രിയായിരിക്കെ നടപ്പാക്കി. നിയമസഭാ അഷ്വറൻസ് കമ്മിറ്റിയുടെയും പെറ്റീഷൻസ് കമ്മിറ്റിയുടെയും ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 

ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ബി എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. 1964 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോ അഭിഭാഷകനെന്ന നിലയിലും അറിയപ്പെട്ടിരുന്നു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂൾ റിട്ട. അധ്യാപിക ത്രേസ്യാക്കുട്ടി ആണ് ഭാര്യ. മക്കൾ: ഡെയ്സി,  ജോയി, ലിസി, ആൻസി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം