കേരളം

അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന ; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു ?

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഏലൂര്‍ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ടിരിക്കുന്ന മറ്റൊരു ഫ്ലാറ്റില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഫൊറന്‍സിക് വിദഗ്ധരും പൊലീസും ചേര്‍ന്ന് അതീവ രഹസ്യമായായിരുന്നു പരിശോധന നടത്തിയത്. 

വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു എന്ന പൊലീസിന്റെ നിഗമനം ബലപ്പെടുത്തുന്നതാണ് ലഭിച്ച തെളിവുകളെന്നാണ് സൂചന. അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം ഉണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. 

സ്ഥലത്തില്ലാത്ത ഉടമകളുടെ അനുമതിയോടെ ഫ്ലാറ്റിന്റെ പൂട്ടു തകര്‍ത്തായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ലഭിച്ച തെളിവുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വാടകക്കരാറില്ലാതെ ഏതാനും പേര്‍ ഇവിടെ സമീപകാലത്തു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

സനു മോഹന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതുന്ന വ്യക്തിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്. പൊലീസ് പലതവണ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഫോണ്‍ വിവരങ്ങളും പരിശോധിച്ചിരുന്നു. തമിഴ്‌നാട്ടില്‍ സനു എത്തിയ ആദ്യ ദിനങ്ങളില്‍ ഇയാളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയം പൊലീസിനുണ്ട്. ഏതാനും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'