കേരളം

ഒരു വയസുകാരന്റെ കൈയിലെ സ്വർണച്ചെയിൻ ജനലിലൂടെ പൊട്ടിച്ചെടുത്ത് മോഷ്ടാവ്; പരാതി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കൈയിൽ അണിഞ്ഞ സ്വർണച്ചെയിൻ മോഷ്ടാവ് ജനലിലൂടെ കവർന്നു. കോട്ടയത്താണ് സംഭവം. മണിമല പൊലീസിൽ പരാതി നൽകി. 

ചെറുവള്ളി പുറയ്ക്കാട്ട് അനീഷിന്റെ ഒരു വയസുള്ള ആൺകുട്ടിയുടെ ചെയിനാണു മോഷ്ടിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കട്ടിലിനു സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടു.

സമീപവാസിയായ നടുവിലേത്തറയിൽ ജോർജിന്റെ വീട്ടിൽ മോഷണ ശ്രമവും നടന്നു. ഇവിടെ ജനലഴിയിൽ പിടിച്ച് മോഷ്ടാവ് മുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ വീട്ടുകാർ ബഹളം വച്ചതിനാൽ ഓടി മറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ