കേരളം

ഒന്നുമുതൽ ഒമ്പതുവരെ പഠനനിലവാരം വിലയിരുത്തി ​ഗ്രേഡ്; പ്രൊമോഷൻ പട്ടിക മേയ് 20-നകം  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്ഥാനക്കയറ്റം നൽകുമെങ്കിലും കുട്ടികൾക്ക് വർഷാന്ത വിലയിരുത്തൽ അടിസ്ഥാനമാക്കി ഗ്രേഡ് നൽകും. വർഷാന്ത വിലയിരുത്തൽ പൂർത്തിയാക്കി പ്രൊമോഷൻ പട്ടിക മേയ് 20-നകം പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ സ്കൂളുകൾക്ക് നിർദേശം നൽകി.

ഫസ്റ്റ് ബെൽ ക്ലാസുകൾ പൂർത്തിയാകുന്ന മുറയ്ക്കാവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുക. വീഡിയോക്ലാസുകൾ കണ്ട് കുട്ടികൾ തയ്യാറാക്കിയ പഠനക്കുറിപ്പുകളും അസൈൻമെന്റുകൾ പൂർത്തിയാക്കുന്നതിലുള്ള മികവും പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, യൂണിറ്റ് വിലയിരുത്തൽ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്  ഗ്രേഡ് നൽകുക. 

പഠനമികവുരേഖ കാർഡ് രൂപത്തിൽ കുട്ടികൾക്ക്‌ ലഭ്യമാക്കും. ഇത് വിലയിരുത്തിയാണ് ഗ്രേഡ് നൽകുക. കുട്ടികൾക്കാവശ്യമായ പഠനപിന്തുണ ഉറപ്പാക്കാനാണ് ഇത്. പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികൾക്ക് പ്രവർത്തനങ്ങൾ റിസോഴ്‌സ് അധ്യാപകരെക്കൂടി ഉൾപ്പെടുത്തി ആസൂത്രണംചെയ്യും. ഏപ്രിൽ 24-നകം എസ്ആർജി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി അടുത്ത അധ്യയനവർഷത്തെ കാര്യങ്ങൾ ആസൂത്രണംചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി