കേരളം

ബാത്ത് റൂമിൽ കാൽ വഴുതി വീണു; ഗർഭിണിയും നവജാതശിശുവും മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാത്ത് റൂമിൽ കാൽ വഴുതി വീണ് പരിക്കേറ്റ ഗർഭിണിയും നവജാതശിശുവും മരിച്ചു. പ്രസവിച്ച് മണിക്കൂറുകൾക്കകം അമ്മയും കുഞ്ഞും മരിച്ചു. വെങ്ങാനൂർ സ്വദേശി സിനുവിന്റെ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്. 

ആറ് മാസം ഗർഭിണിയായ വൃന്ദ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വാടക വീടിന്റെ പുറത്തുള്ള ബാത്തു റൂമിൽ തല ചുറ്റി വീഴുകയായിരുന്നു. അവിടെ വെച്ച് തന്നെ ഒരു ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഈ സമയം വൃന്ദയുടെ അമ്മൂമ്മ ലില്ലിയും ഭർത്താവും ഏകമകൾ അഹല്യയും വീട്ടിലുണ്ടായിരുന്നു. ബാത്‌റൂമിൽ പോയ വൃന്ദ തിരികെ വരാത്തതിനെ തുടർന്ന് അമ്മൂമ്മ ചെന്ന്  നോക്കിയപ്പോഴാണ് വൃന്ദയും കുഞ്ഞും അബോധാവസ്ഥയിൽ കിടക്കുന്നത്  കണ്ടത്.  

പുലർച്ചെ 4.15 ഓടെ 108 ആംബുലൻസിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. തുടർന്ന് ഐസിയുവിൽ ആയിരുന്ന വൃന്ദയും ഉച്ചയോടെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്ന് രാവിലെ  മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. അസ്വാഭാവിക മരണത്തിന് ബാലരാമപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ