കേരളം

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും വജ്രവും മോഷണം പോയി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ പുലര്‍ച്ചയാണ് മോഷണം നടന്നത്. 3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി. 

അതീവ സുരക്ഷാമേഖലയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവല്‍ വളര്‍ത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഒന്നരക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം.

ബംഗലൂരുവിലേക്ക് പോകാന്‍ മകള്‍ തയ്യാറാക്കി വച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോര്‍ വഴിയാണ് കള്ളന്‍ അകത്ത് കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാകുന്നതെന്ന് പൊലീസ് പറഞ്ഞു.

വിരളടയാള വിദഗ്ദര്‍ എത്തി പരിശോധന നടത്തി. ധാരളം ജീവനക്കാരും വലിയ സുരക്ഷയുമുള്ള വീട്ടില്‍ നടന്ന മോഷണം പൊലീസിന് അതിശയപ്പിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ദേശീയപാതയില്‍ സ്വര്‍ണ്ണവ്യാപാരിയില്‍ നിന്ന് 100 പവന്‍ തട്ടിക്കൊണ്ട് പോയ സംഘവുമായി ഈ മോഷ്ട്ടാവിന് ബന്ധമുണ്ടോ എന്നതുള്‍പ്പടെ പൊലീസ് പരിശോധിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍