കേരളം

എറണാകുളം കോഴിക്കോട് ജില്ലകളിൽ ഇന്നും ആയിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിൽ. 1267 പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം ബാധിച്ചവർ. കോഴിക്കോടും ആയിരത്തിന് മുകളിലാണ് രോ​ഗികളുടെ എണ്ണം. സംസ്ഥാനത്ത് ഇന്ന് 8126 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർക്കോട് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4856 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 238 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 7226 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

എറണാകുളം 1219, കോഴിക്കോട് 1033, തിരുവനന്തപുരം 587, കോട്ടയം 713, മലപ്പുറം 693, തൃശൂർ 691, കണ്ണൂർ 529, പാലക്കാട് 209, കൊല്ലം 385, പത്തനംതിട്ട 334, ആലപ്പുഴ 340, ഇടുക്കി 193, വയനാട് 157, കാസർക്കോട് 143 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി