കേരളം

'ഇക്കാ' അറിയാതെ പെട്രോള്‍ അടിച്ചു പോയി, പയ്യന്‍ കരയാന്‍ തുടങ്ങി; ക്ഷമയ്ക്കും സ്‌നേഹത്തിനും പാരിതോഷികം നല്‍കി പമ്പ് ഉടമ, നന്മ

സമകാലിക മലയാളം ഡെസ്ക്

ചെറിയ കാര്യത്തിന് പോലും തട്ടിക്കയറുന്നതാണ് ഇന്ന് പൊതുവേ ജനങ്ങളുടെ സ്വഭാവം. തെറ്റ് നമ്മുടെ ഭാഗത്താണെങ്കില്‍ കൂടി ന്യായീകരണം പറഞ്ഞ് മറ്റുള്ളവരെ അടിച്ചിരുത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയ വാഹനത്തില്‍ ഡീസല്‍ അടിക്കുന്നതിന് പകരം പെട്രോള്‍ അടിച്ചതിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

തെറ്റ് പറ്റിയെന്ന് മനസിലാക്കിയ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കരയാന്‍ തുടങ്ങി. അത് ഏറ്റുപറയാനും 'പയ്യന്‍' തയ്യാറായി. ഒരു കയ്യാങ്കളി പ്രതീക്ഷിച്ച സമയത്ത് പയ്യനോട് ക്ഷമിച്ച് മാതൃകയായിരിക്കുകയാണ് വാഹന ഉടമ. സ്‌നേഹത്തിനും ക്ഷമയ്ക്കും ഉള്ള പാരിതോഷികം നല്‍കിയാണ് പമ്പ് ഉടമ വാഹന ഉടമയെ യാത്രയാക്കിയത്. പെട്രോള്‍ പമ്പില്‍ നടന്ന സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഹുസൈന്‍ എന്ന വ്യക്തി പങ്കുവെച്ച കുറിപ്പ്:

ക്ഷമക്ക് സമ്മാനം ഒരു ഫുള്‍ ടാങ്ക് ഡീസല്‍
 ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്‌സാം കഴിയുമ്പോള്‍ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധര്‍മ്മിണിയുമായി  ഇറങ്ങിയത്  രണ്ടാമത് കണ്ട പെട്രോള്‍ ബങ്കില്‍ കയറി ഡീസല്‍ അടിക്കാന്‍ പറഞ്ഞു പയ്യന്‍ ഡീസല്‍ അടിക്കുന്നതിന് പകരം പെട്രോള്‍ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഫില്ലിങ്ങ് നിര്‍ത്തി 'ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവന്‍ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു, 
സീറ്റില്‍ ചിരിച്ചു കൊണ്ട് ഇരിക്കുന്ന  എന്നോട് ഭാര്യ പറഞ്ഞു ' നിങ്ങള്‍ അവനെഒന്നും പറയണ്ട  അല്ലാതെ തന്നെ അവന്‍ ഇപ്പോള്‍ കരയും എന്ന്'
' സാരമില്ല ഡീസല്‍ന്ന് പകരം പെട്രോള്‍ അല്ലെ കുഴപ്പമില്ല' എന്ന് പറഞ്ഞു നില്‍ക്കുമ്പോള്‍ പമ്പ് മുതലാളിയുടെ മകന്‍ വന്നിട്ട് പറഞ്ഞു 'നിങ്ങള്‍ അര്‍ജന്റ് ആയി പോകുകയാണെങ്കില്‍ എന്റെ വണ്ടി എടുത്തോളിന്‍' ഞാന്‍ മെക്കാനിക്കിനെ കാണിച്ച് കാര്‍  ശരിയാക്കി നിര്‍ത്താം' എന്ന്..  പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് 'അടിച്ച പെട്രോള്‍ ന്റെ ഇരട്ടി ഡീസല്‍ അടിച്ചാല്‍ മതി പ്രശ്‌നം ഒന്നും ഉണ്ടാവില്ല' എന്ന് അവര്‍ അത് പോലെ ചെയ്തു കാര്‍ഡ് സിപ്പ് ചെയ്തു ബില്‍ പേ ചെയ്തു  ആ പമ്പിന്റെ ഉടമ ചെറുപ്പക്കാരന്‍ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം  
അപ്പോള്‍ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശബളം വാങ്ങുന്ന പയ്യനില്‍ നിന്നും ആ പൈസ ഈടാക്കിയാലോ  പമ്പിന്റെ ഓഫീസില്‍ ചെന്ന് ഞാന്‍ വാശി പിടിച്ചു പറഞ്ഞു ഫുള്‍ പൈസ എടുക്കണം എന്ന് അവന്‍ കൂട്ടാക്കുന്നില്ല ' നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ സ്റ്റാഫ് ന്റെ ശബളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ് ക്ക 
ഇത് നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ...(ഇങ്ങനെ സംഭവിക്കുമ്പോള്‍ ചിലര്‍ കാട്ടികൂട്ടുന്ന കാര്യം ഓര്‍ക്കാന്‍ കൂടെ വയ്യത്രേ)  എന്ന് പറഞ്ഞു ആ പയ്യന്‍ എന്നെ വണ്ടിയില്‍ കയറ്റി വിട്ടു.
   പോരുമ്പോള്‍ ഒരു ചോദ്യവും   നിങ്ങള്‍ ഫുട്‌ബോളില്‍ ഗോള്‍ അടിക്കുമോ ഇക്കാ  എന്ന്...!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും