കേരളം

തൃശൂരില്‍ അഞ്ചിടത്ത് നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ അഞ്ചിടത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരമനയൂര്‍, വെങ്കിടങ്, കുഴൂര്‍, കടപ്പുറം പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനും നിരോധനാജ്ഞയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 1149പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  5494 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,11,621 ആണ്.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. നാളെ മുതല്‍  എല്ലാ ഞായറാഴ്ചകളിലും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. ഞായറാഴ്ചകളില്‍ കൂടിച്ചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കേണ്ടതാണ്. അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും (ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ) മാത്രം 7.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. അല്ലാത്ത എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്,പാര്‍ക്ക്, ടൂറിസം പ്രദേശങ്ങള്‍ ഉള്‍പ്പെടെ) തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.പൊതുഗതാഗത സംവിധാനം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്. 

നാളെ നിശ്ചയിച്ചിരിക്കുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷാര്‍ത്ഥികള്‍ കൃത്യമായ കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. മേല്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍